ഉത്തര്‍പ്രദേശ് പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ റിപ്പോര്‍ട്ട്

ബധുവാന്‍: ഉത്തര്‍പ്രദേശില്‍ ബദായുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സി.ബി.ഐ. സഹോദരികളായ പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയായിട്ടില്ലെന്നും പിടിയിലായ അഞ്ചുപേര്‍ക്ക് സംഭവുമായി ബന്ധമില്ലെന്നുമാണ് സിബിഐയുടെ കണ്ടെത്തില്‍. അന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും.

സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് പെണ്‍കുട്ടികളെ കാണാതായിരുന്നു. പെണ്‍കുട്ടികളെ യുവാക്കളായ അഞ്ചുപേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിരിയാക്കുകയും പിന്നീട് കൊന്ന് കെട്ടിത്തൂക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്.

Top