തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കുറ്റവാളികളുടെ വികാരവിചാരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ക്രിമിനല്‍ കേസുകളിലെ പ്രതികളെയും കുറ്റവാളികളെയും രക്ഷിക്കുന്നതിനായി നിയമവിരുദ്ധ നടപടികളാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചു പോരുന്നത്.
ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ച ഉമ്മന്‍ ചാണ്ടി സുപ്രീംകോടതി അടക്കമുള്ള ജുഡീഷ്യല്‍ സ്ഥാപനങ്ങളെയും നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.