തിരുവന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തില്‍ കേമന്‍ ഉമ്മന്‍ചാണ്ടിയോ സുധീരനോ എന്ന് ഇന്നറിയാം. മദ്യനയം വിവാദമായ പശ്ചാതലത്തില്‍ ചേരുന്ന സര്‍ക്കാര്‍ കെ.പി.സി.സി ഏകോപനസമിതി യോഗം ഇരുനേതാക്കളും തമ്മിലുള്ള ബലപരീക്ഷണവേദിയാകും.
മദ്യനയത്തിന്റെ പേരിലുള്ള തര്‍ക്കം കൂടുതല്‍ ശക്തിപ്പെടുകയാണ്. പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ പാര്‍ലര്‍ അനുവദിച്ചതോടെ സുധീരന്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. ഫലത്തില്‍ കോണ്‍ഗ്രസിനകത്ത് സുധീരന്‍ ഒറ്റപ്പെട്ട നിലയിലാണ്. ടി.എന്‍ പ്രതാപന്‍ എം.എല്‍.എ മാത്രമാണ് സുധീരനൊപ്പം പരസ്യമായി നില്‍ക്കുന്നത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോണ്‍ഗ്രസ് മന്ത്രിമാരും എം.എല്‍.എമാരും നേതാക്കളും ഉമ്മന്‍ചാണ്ടിക്കുപിന്നാലെ അണിനിരന്നത്. ഘടകകക്ഷികളും സുധീരനെ കൈവിട്ടിരിക്കുകയാണ്. അതിനാല്‍ സര്‍ക്കാര്‍കെ.പി.സി.സി ഏകോപന സമിതിയില്‍ മറിച്ചൊന്നുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ തന്റെ സ്വന്തക്കാരായ നാലുപേരെകൂടി സമിതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവരിലാണ് സുധീരന്റെ പ്രതീക്ഷ.
ദേശീയ ഗെയിംസിന്റെ പേരിലുയര്‍ന്ന വിവാദവും ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവരും.