എം.വി രാഘവന്‍ അന്തരിച്ചു

കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുംമായിരുന്ന എം.വി രാഘവന്‍(81) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നു രാവിലെ 8.45നായിരുന്നു അന്ത്യം. ഏറെനാളായി മറവി രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

എംവിആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എം.വി രാഘവന്‍ കേരള രാഷ്ട്രീയത്തിലെ ശക്തനായ രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു. പതിനാറാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന എം.വി.ആര്‍ 1967ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയിലും സി.പി.ഐ.എമ്മിലും പ്രവര്‍ത്തിച്ച നേതാവായിരുന്നു എം.വി.ആര്‍.1985ല്‍ ബദല്‍രേഖ അവതരിപ്പിച്ചതിനെ തുടര്‍ന്ന് എം.വി.ആറിനെ സി.പി.ഐ.എം പുറത്താക്കി. സി.പി.ഐ.എമ്മില്‍ നിന്നും പുറത്തായശേഷം 1986ല്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(സി.എം.പി) രൂപവത്കരിച്ചു.

സംസ്‌കാരം നാളെ പയ്യാന്പലത്ത് നടക്കും. ജാനകിയാണ് ഭാര്യ. ഗിരീഷ്, രാജേഷ്, നികേഷ്, ഗിരിജ എന്നിവര്‍ മക്കളാണ്.

Top