തിരുവനന്തപുരം: വ്യാപാരിയുടെ വീട്ടില്‍ നിന്ന് എട്ട് ലക്ഷം രൂപയും 10 പവന് സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ജോലിക്കാരി അറസ്റ്റില്‍. പരുത്തിക്കുഴി സ്വദേശിനി സഫീറ (31)ആണ് അറസ്റ്റിലായത്. കൊഞ്ചിറവിള വലിയപള്ളിക്ക് സമീപത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണവും അപഹരിച്ച കേസിലാണ് അറസ്റ്റ്.
നാഗര്‍കോവിലില്‍ താമസിക്കുന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വ്യാപാരിയും കുടുംബവും കഴിഞ്ഞ ദിവസം പോയിരുന്നു. അന്നാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അപഹരിച്ച സഫീറ ഇവ പുരയിടത്തില്‍ കുഴിച്ചിട്ടു. പിന്നീട് ഇത് പോലീസ് കണ്ടെടുത്തു.