എഡിഎമ്മിനെതിരായ പ്രതിഷേധം ജനകീയ സമരത്തിന്റെ ഭാഗമെന്ന് കാനം രാജേന്ദ്രന്‍

കണ്ണൂര്‍: ഇടുക്കി എഡിഎം മോന്‍സി പി. അലക്‌സാണ്ടര്‍ക്കെതിരായ പ്രതിഷേധം ജനകീയ സമരത്തിന്റെ ഭാഗമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഡിഎമ്മിനെ ബിജിമോള്‍ എംഎല്‍എ കയ്യേറ്റം ചെയ്‌തോ എന്ന് പാര്‍ട്ടി പരിശോധിക്കും. കേസ് നിയമപരമായി നേരിടുമെന്നും കാനം പറഞ്ഞു.

ഇന്നലെ രാവിലെ പതിനൊന്നോടെ മുണ്ടക്കയം ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിന്റെ തെക്കേമല ഗേറ്റിനു മുന്നിലാണു സംഘര്‍ഷമുണ്ടായത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നു റബര്‍ എസ്റ്റേറ്റിന്റെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയപ്പോഴാണ് ബിജി മോള്‍ എംഎല്‍എ എഡിഎമ്മിനെ കയ്യേറ്റം ചെയ്തത്.

റവന്യു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ബിജിമോള്‍ക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കുമെതിരെ പെരുവന്താനം പൊലീസ് കേസെടുത്തിട്ടുണ്ട്.

Top