കൊച്ചി: എറണാകുളത്തെ എന്‍ഐഎ കോടതിയിലെ തീപിടുത്തം അട്ടിമറിയല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിനു കാരണമെന്നാണു വിലയിരുത്തല്‍. ഇന്ന് രാവിലെയാണ് കോടതിയില്‍ തീപിടുത്തമുണ്ടായത്. കോടതിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഫോറന്‍സിക് സംഘം തീരുമാനിച്ചു.
കോടതിയിലെ അഗ്നി ബാധയില്‍ നിരവധി രേഖകള്‍ കത്തിനശിച്ചുവെന്നാണു സൂചന. പ്രഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ് പരിഗണിക്കുന്ന കോടതിയിലാണ് അഗ്നിബാധയുണ്ടായത്.