എന്‍ജിന്‍ തകരാര്‍ :പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു

ബാര്‍മര്‍: വ്യോമസേനയുടെ ആളില്ലാ വിമാനം ഹീറോണ്‍ രാജസ്ഥാനിലെ അക്കോദ ഗ്രാമത്തില്‍ തകര്‍ന്നുവീണു. എന്‍ജിന്‍ തകരാറായതാണു അപകട കാരണം. ജയ്‌സല്‍മിര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. കാമറകള്‍ അടക്കമുള്ള വ്യോമസേനയുടെ ഉപകരണങ്ങളായിരുന്നു വിമാനത്തില്‍. അപകടത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top