എബോള ബാധിച്ച സ്പാനിഷ് നഴ്‌സ് രോഗവിമുക്തയായെന്ന് റിപ്പോര്‍ട്ട്. വൈദ്യശാസ്ത്രത്തില്‍ തന്നെ അത്ഭുതകരമായിരിക്കുകയാണ് വാര്‍ത്ത. എബോള ബാധിച്ച് നിരവധി രോഗികള്‍ മരണമടയുന്ന സാഹചര്യത്തില്‍ നഴ്‌സ് എബോള രേഗത്തെ അതിജീവിച്ചുവെന്ന വാര്‍ത്ത ഗവേഷകരില്‍ പ്രതീക്ഷയുണ്ടാക്കുകയാണ്.
പടിഞ്ഞാറന്‍ ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യമായാണ് എബോള രോഗം സ്ഥിരീകരിക്കുന്നത്. തെരേസാ റൊമേരോ എന്ന സ്പാനിഷ് നഴ്‌സിനാണ് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. എബോള ബാധിതരായ രോഗികളെ പരിചരിച്ചതിലൂടെയാണ് തെരേസാ റൊമേരോക്ക് രോഗം പിടിപെട്ടത്.
തെരേസയുടെ ശരീരം എബോള വൈറസിനെ നിരാകരിച്ചെന്ന് സ്പാനിഷ് മെഡിക്കല്‍ അധികൃതര്‍ പറഞ്ഞു. നടത്തിയ മൂന്ന് പരിശോധന ഫലത്തിലും തെരേസയുടെ ശരീരത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അവസാന പരിശോധനക്ക് ശേഷം ഇതിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കാനാകുമെന്ന് തെരേസയെ ശ്രുസൂഷിക്കുന്ന മാഡ്രിഡിലെ കരോള 3 ഹോസ്പിറ്റല്‍ മൈക്രോ വിഭാഗം ഡയരക്ടര്‍ വ്യക്തമാക്കി.