എയര്‍ ഏഷ്യ വിമാനത്തിന്റെ വാല്‍ഭാഗം സമുദ്രാടിത്തട്ടില്‍ നിന്നും കണ്ടെത്തി

ജക്കാര്‍ത്ത: ജാവ കടലില്‍ കണ്ടെത്തിയ എയര്‍ ഏഷ്യ വിമാനത്തിന്റെ വാല്‍ഭാഗം സമുദ്രാടിത്തട്ടില്‍ നിന്നും കണ്ടെത്തി. എന്നാല്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനായി തിരിഞ്ഞ് തിരച്ചില്‍ വ്യാപകമായി നടത്തുന്നുണ്ട്.

വിമാനം കടലില്‍ പതിച്ചപ്പോള്‍ ബ്ലാക്‌ബോക്‌സ് വാലറ്റത്തുനിന്ന് വേര്‍പെട്ട് പോയതാവാമെന്നാണ് സംശയിക്കുന്നത്. ഇതുവരെയുള്ള തിരച്ചിലില്‍ 48 യാത്രക്കാരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 162 യാത്രക്കാരുമായാണ് എയര്‍ ഏഷ്യാ വിമാനം കാണാതായത്.

Top