എയര്‍ ഏഷ്യ വിമാനത്തിന്റെ വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി

ജക്കാര്‍ത്ത: അപകടത്തെ തുടര്‍ന്ന് ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകളില്‍ ഒരെണ്ണം കഴിഞ്ഞ ദിവസം ജാവാ കടലിടുക്കില്‍ നിന്നും കണ്ടെത്തിയിരുന്നു.

വോയിസ് റെക്കോര്‍ഡറിലെ വിവരങ്ങള്‍ പൂര്‍ണമായി വീണ്ടെടുക്കാന്‍ ഒരു മാസത്തോളം വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വോയിസ് റെക്കോര്‍ഡര്‍ കണ്ടെത്തിയതോടെ പൈലറ്റും എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള സംഭാഷണങ്ങളുടെ വിവരങ്ങളും മറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തിന്റെ വേഗത, പറക്കുന്ന ഉയരം തുടങ്ങിയ സാങ്കേതിക കാര്യങ്ങളും ഇതിലാണ് റെക്കോര്‍ഡ് ചെയ്യപ്പെടുക. രണ്ടാമത്തെ വോയിസ് റെക്കോര്‍ഡറില്‍ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങളാണ് ശേഖരിച്ചു വയ്ക്കുക.  കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 നാണ് 162 പേരുമായി പോയ വിമാനം ജാവാ കടലില്‍ തകര്‍ന്നുവീണത്. ഇതുവരെ 48 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.

Top