ഇന്‍ഡോനേഷ്യ: ജാവാ കടലിടുക്കില്‍ തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ളാക്ക് ബോക്സുകളില്‍ ഒരെണ്ണം കരയിലെത്തിച്ചു. മുങ്ങല്‍വിദഗ്ധര്‍ ഇന്നലെ വലിയൊരു ഭാഗവും ബ്ളാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. ബ്ളാക്ക് ബോക്സിന് കേടുപാട് പറ്റിയിട്ടില്ലെങ്കില്‍ രണ്ടു ദിവസം കൊണ്ട് തന്നെ അതിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാവും. അല്ലായെങ്കില്‍ രണ്ടാഴ്ചയോളം സമയം വേണ്ടിവരും.
യാത്രാ വിവരങ്ങളും കോക്ക്പിറ്റിലെ സംഭാഷണവും അടങ്ങിയ ബ്ലാക്ക് ബോക്സ് ലഭിച്ചാല്‍ അപകട കാരണം എന്താണെന്ന് ഏറെക്കുറെ വ്യക്തമാകും.ഡിസംബര്‍ 28നാണ് 162 പേരുമായി പോയ വിമാനം കടലില്‍ തകര്‍ന്നുവീണത്.