എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരേയൊരു പരിഹാരം വികസനമെന്ന് നരേന്ദ്ര മോഡി

ടൊറന്റോ: എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാനഡ സന്ദര്‍ശനത്തിനിടെ ടൊറന്റോയിലുള്ള റീക്കോ കൊളിസിയത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിന്റെ പുതിയൊരു പരിസ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്നും ഇന്ത്യ വലിയൊരു രാജ്യമാണെന്നും ശുദ്ധീകരിക്കാന്‍ സമയമെടുക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യയെ നിര്‍മിക്കും. തൊഴിലന്വേഷകര്‍ എന്ന നിലയില്‍ നിന്ന് തൊഴില്‍ ദാതാക്കള്‍ എന്ന നിലയിലേക്ക് യുവതലമുറയെ മാറ്റണം. ഇതിന് തൊഴിലിലെ വൈദഗ്ധ്യം ആവശ്യമാണ്. ഇന്ത്യയ്ക്കു ശക്തിയുണ്ട്. വേണ്ടത് അവസരങ്ങളാണെന്നും മോഡി വ്യക്തമാക്കി.

Top