ഡല്‍ഹി: എല്‍.എന്‍ മിശ്ര വധക്കേസില്‍ നാല്പതു വര്‍ഷത്തിന് ശേഷം നാലു പേര്‍ കുറ്റക്കാരാണെന്ന് കോടതി. ജില്ലാ ജഡ്ജി വിനോദ് ഗോയല്‍ ആണ് ഇവര്‍ക്കുള്ള ശിക്ഷാ വിധി പ്രസ്താവിക്കുക. 1975 ലാണ് റെയില്‍വേമന്ത്രിയായിരുന്ന എല്‍.എന്‍ മിശ്രയെ കൊലപ്പെടുത്തിയത്. ആനന്ദ മാര്‍ഗ എന്ന സംഘമാണ് ആക്രമണം നടത്തിയത്. അഡ്വ. രഞ്ജന്‍ ദ്വിവേദി, സന്തോഷാനന്ദ അവദുത, സുദേവാനന്ദ അദുവത്വ എന്നിവരെയാണ് സി.ബി.ഐ പ്രതികളായി കണ്ടെത്തിയത്. ഇവരില്‍ ഒരാള്‍ നേരത്തെ മരണപ്പെട്ടിരുന്നു. 1965 ജനുവരി രണ്ടിനാണ് സമസ്തിപുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ മന്ത്രിക്കു നേരെ ആക്രമണം നടന്നത്.