വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം: വി.എസ്‌

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് പുറത്ത് പോകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപ്പള്ളിക്കും മകനും ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതിനെക്കുറിച്ച് അന്വേഷിക്കണം.
പുറമേ നിയമന തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് അഴിമതികളുമുണ്ട്. ഈ സാഹചര്യത്തില്‍ യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളി രാജി വയ്ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വി.എസ് പറഞ്ഞു. മൂന്നാം മുന്നണിയുടെ നില പരിതാപകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top