എസ്.ജെ സൂര്യയുടെ സംവിധാനത്തില്‍ ഇശൈ എത്തുന്നു

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകനായി തമിഴില്‍ തിരച്ചെത്തുകയാണ് എസ്.ജെ സൂര്യ. ഇശൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായക വേഷവും സംഗീത സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത് സൂര്യ തന്നെയാണ്. നേരത്തെ ഇഷ്‌ക് വാല ലൗവ് എന്ന മറാത്തി ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്ക് സൂര്യ സംഗീതം നല്‍കിയിട്ടുണ്ടെങ്കിലും തമിഴില്‍ സംഗീത സംവിധായകനായി അരങ്ങേറുന്ന ആദ്യ ചിത്രമാണ് ഇസൈ.

സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ചിത്രത്തിലെ ഒരു ഗാനവും സൂര്യ ആലപിക്കുന്നുണ്ട്. 2011ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് റിലീസിനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ തമിഴ് ടോപ്പ് 10ല്‍ സ്ഥാനം പിടിച്ചിരുന്നു.

രണ്ട് സംഗീതസംവിധായകരുടെ ഇടയിലെ പ്രശ്‌നങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ എസ്.ജെ സൂര്യയെ കൂടാതെ സുലഗ്‌ന പാണിഗ്രാഹി, സത്യരാജ്, ജിബ്രാന്‍ ഉസ്മാന്‍, ജയപ്രകാശ്, തമ്പി രാമയ്യ, എംഎസ് ഭാസ്‌കര്‍, വിഷ്ണുവര്‍ദ്ധന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എസ് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് സുബിയ്യ, വിക്റ്റര്‍ രാജ് പാണ്ഡ്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 30ന് തീയേറ്ററിലെത്തും.

Top