ദോഹ: രണ്ടു വര്‍ഷത്തോളം നീണ്ട വോട്ടിങിലൂടെ തിരഞ്ഞെടുത്ത ഏഴ് അദ്ഭുത നഗരങ്ങളുടെ(ന്യൂ7വണേ്ടഴ്സ് സിറ്റീസ്) പട്ടികയില്‍ ദോഹയും ഉള്‍പ്പെട്ടു. ബെയ്റൂത്ത്(ലബ്നാന്‍), ഡര്ബന്(ദക്ഷിണാഫ്രിക്ക), ഹവാന(ക്യൂബ), ക്വാലാലംപൂര്‍(മലേസ്യ), ലാപാസ്(ബൊളീവിയ), വിഗാന്(ഫിലിപ്പീന്‍സ്) എന്നിവയാണു തിരഞ്ഞെടുക്കപ്പെട്ട മറ്റു നഗരങ്ങള്‍. കഴിഞ്ഞ ദിവസം ദുബയില്‍ ന്യൂ7വണേ്ടഴ്സ് സ്ഥാപക പ്രസിഡന്റ് ബെര്‍ണാഡ് വെബര്‍ ആണ് പ്രഖ്യാപനം നടത്തിയത്.
220 രാജ്യങ്ങളിലെ 1,200 നഗരങ്ങളില്‍ നിന്നാണു നഗര സമൂഹത്തിന്റെ ആഗോള വൈജാത്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഏഴു നഗരങ്ങളെ തിരഞ്ഞെടുത്തതെന്നു വെബര്‍ പറഞ്ഞു. മനുഷ്യ ചരിത്രത്തിലാദ്യമായി ഭൂമിയിലെ ജനങ്ങളില്‍ പകുതിയിലേറെയും നഗരങ്ങളില്‍ താമസിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ തിരഞ്ഞെടുപ്പ് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസാന 14 നഗരങ്ങളുടെ പട്ടികയില്‍ ബാഴ്സലോണ, ഷിക്കാഗോ, ലണ്ടന്‍, മെക്സിക്കോ സിറ്റി, പെര്‍ത്ത്, ക്വിറ്റോ, റെയ്ജാവിക് എന്നിവയും ഉണ്ടായിരുന്നു.