ഏഷ്യന്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം മോഡിക്ക്

ന്യൂഡല്‍ഹി:സിംഗപ്പുരിലെ മാധ്യമ സ്ഥാപനത്തിന്റെ ഏഷ്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്.’ദ സ്‌ട്രെയിറ്റ് ടൈംസിന്റെ’ പ്രസാധകരായ സിംഗപൂര്‍ പ്രസ്സ് ഹോള്‍ഡിംഗ്‌സ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ശക്തമായ നേതൃത്വത്തിലൂടെ ലോകത്തെ അമ്പരപ്പിച്ച് പുതിയ ദിശാബോധം നല്‍കി ഇന്ത്യയുടെ വികസനത്തിനു ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്ന നിലയിലാണ് മോഡിയെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം വന്‍ വിജയമായിരുന്നുവെന്നും ചൈനീസ്, ഓസ്‌ട്രേലിയന്‍ നേതാക്കളുമായുളള കൂടിക്കാഴ്ച അഭിനന്ദനാര്‍ഹമായിരുന്നുവെന്നും മാധ്യമസ്ഥാപനം പറഞ്ഞു. വിദേശനിക്ഷേപകര്‍ക്ക് ചുവപ്പുനാട പ്രശ്‌നമുണ്ടാക്കില്ല എന്നും ‘മേക്ക് ഇന്‍ ഇന്ത്യ’ പ്രചരണവും എടുത്തു പറയുന്നുമുണ്ട്.

Top