ഏസര്‍ ലിക്വിഡ് ജെയ്ഡ് എസ്

ഏസര്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലിക്വിഡ് ജെയ്ഡ് എസ് എത്തുന്നു. കമ്പനിയുടെ ആദ്യ 64ബിറ്റ് ഫോണാണിത്. ഇന്ത്യയില്‍ 14,000 രൂപയ്ക്ക് അടുത്താകും ഫോണിന്റെ വില. ഡിസംബര്‍ 18 മുതല്‍ തായ്‌വാന്‍ വിപണിയില്‍ ലഭ്യമാകുന്ന ജെയ്ഡ് അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലും എത്തും.

ഡ്യുവല്‍ സിമ്മുമായാണ് പുതിയ ഏസര്‍ ഫോണ്‍ എത്തുന്നത്. 720×1280 പിക്‌സലിലുള്ള അഞ്ചിഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ജെയ്ഡ് എസിന്റേത്. കോര്‍ണിങ് ഗറില്ല ഗ്ലാസ്സ് 3 സംരക്ഷണവും ഡിസ്‌പ്ലേയ്ക്കുണ്ട്.

ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് ആണ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം.2 ജിബി റാമിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 1.5 ജിഗാഹെര്‍ട്‌സ് ഒക്റ്റാകോര്‍ മീഡിയാടെക് പ്രൊസസ്സറാണ് ജെയ്ഡ് എസിന് കരുത്ത് പകരുന്നത്. 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഫോണിനുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താനുമാകും.

13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും അഞ്ച് മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഫ്രണ്ട് ക്യാമറ ഓണാക്കി ‘സെല്‍ഫീ’ എന്നു പറഞ്ഞാല്‍ ക്യാമറ സ്വയം ചിത്രമെടുക്കും. ഇരുണ്ട സാഹചര്യത്തില്‍ കൂടുത വ്യക്തതയുള്ള ചിത്രങ്ങളെടുക്കാന്‍ ‘ബ്രൈറ്റ് മാജിക്’ സങ്കേതവും ജെയ്ഡ് എസിലുണ്ട്.

4ജി എല്‍ടിഇയ്ക്ക് പുറമെ വൈഫൈ, മൈക്രോ യുഎസ്ബി, ജിപിഎസ്/എജിപിഎസ്, തുടങ്ങിയ പ്രധാന കണക്ടിവിറ്റി സവിശേഷതകളെല്ലാം ഫോണിലുണ്ട്. 7.7 മില്ലിമീറ്റര്‍ കനമുള്ള ഫോണന്റെ ഭാരം 116 ഗ്രാം ആണ്. 2300 മില്ലി ആമ്പെയര്‍ ബാറ്ററിയാണ് ജെയ്ഡ് എസിന്റെ ഊര്‍ജ സ്രോതസ്സ്.

Top