ഐ.എഫ്.എഫ്.കെ: ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കെല്ലാം ഡെലിഗേറ്റ് പാസ് നല്‍കും

തിരുവനന്തപുരം:  അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചവര്‍ക്കെല്ലാം ഡെലിഗേറ്റ് പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പതിനായിരത്തേളം പേരാണ് ഇത്തവണ അപേക്ഷിച്ചത്. അപേക്ഷരുടെ എണ്ണത്തില്‍ ഇത്തവണ റെക്കോര്‍ഡ് വര്‍ധന ഉണ്ടായി എന്നും മന്ത്രി അറിയിച്ചു.

149 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. ഇളവ് ഉണ്ടെന്ന് അറിയാതെ മുഴുവന്‍ തുകയും അടച്ച വിദ്യാത്ഥികള്‍ക്ക് ബാക്കി പണം തിരികെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടൂര്‍ ഗോപാലകൃഷണനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അതില്‍ ദുഖമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ അടൂരിനെതിരെ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

Top