ന്യൂഡല്‍ഹി: കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് എസ്.ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് മിനിസ്ട്രി ഓഫ് ഹോം അഫെയേഴ്സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ശ്രീജിത്തിനെതിരായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് മുമ്പാകെ കണ്ണടച്ച്, വഴിവിട്ട സഹായം ചെയ്യുന്ന കേരള ആഭ്യന്തര വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് രേഖകകള്‍ സഹിതം ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഈ നടപടി. മാധ്യമ പ്രവര്‍ത്തകനായ ബൈജു ജോണാണ് പരാതി നല്‍കിയത്
രാജ്യത്തെ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആര്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ നടപടിയെടുക്കേണ്ട പരമോന്നത അധികാര കേന്ദ്രമാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്.
ലഭിക്കുന്ന പരാതികളില്‍ സൂഷ്മമായ പരിശോധനക്ക് ശേഷം മാത്രം നടപടി സ്വീകരിക്കുന്ന വിജിലന്‍സ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം തന്നെ സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്.
ശ്രീജിത്ത് വിവിധ കാലങ്ങളിലായി സംസ്ഥാനത്ത് നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനും നല്കിയ റിപ്പോര്‍ട്ടുകള്‍ വളരെ ഗൗരവമായാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരിഗണിച്ചത്.
ശ്രീജിത്തിനെതിരെ നടപടിക്ക് ആധാരമായ കാര്യങ്ങള്‍ ചുവടെ :-
1 മലപ്പുറം എം.എസ്.പി കമാന്‍ഡന്റ് ആയിരിക്കെ പൊലീസുകാരുടെ ആശ്രിതര്‍ക്ക് അനുവദിച്ച് ബി.എഡ് സീറ്റില്‍ കൃതൃമം കാട്ടിയത് സംബന്ധമായി ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ട്.
2 കോട്ടയം എസ്.പിയായിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ടൈറ്റസിനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ അറസ്റ്റ് ചെയ്ത് കുവൈറ്റിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ ശ്രീജിത്തിനെതിരെ എറണാകുളം റേഞ്ച് ഐ.ജി നല്കിയ റിപ്പോര്‍ട്ട്.
3 എറണാകുളം വെണ്ണല ജനതാ റോഡിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഡി.ജി.പിക്ക് നല്കിയ റിപ്പോര്‍ട്ട്. (ഹൈക്കോടതി ഡിവിഷന് ബഞ്ച് ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ടതും പിഴ അടപ്പിച്ചതും എറണാകുളം മജിസ്ട്രേറ്റ് (1) ശ്രീജിത്തിനെതിരെ കേസെടുത്തതും ഉള്‍പ്പെടെ)
4 തിരുവല്ല സ്വദേശി രമേശന് നമ്പ്യാരുടെ വസ്തു തട്ടിയെടുത്തത് സംബന്ധിച്ചും ബിനാമി ഇടപാടുകള്‍ സംബന്ധമായും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ്.
5 കോഴിക്കോട് സ്വദേശി മോഹന്‍ രാജിന്റെ കുടകിലെ വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും ഡി.വൈ.എസ്.പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും സസ്പെന്‍ഷനിലായ ശ്രീജിത്തിനെതിരായ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
അതീവ ഗുരുതരമായ ഈ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് ശ്രീജിത്തിനെ രക്ഷിക്കാന്‍ നിയമവിരുദ്ധ മാര്‍ഗ്ഗം സ്വീകരിച്ച കേരള സര്‍ക്കാരിന്റെ വഴിവിട്ട നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നടപടി.
മിനിസ്ട്രി ഓഫ് ഹോം അഫെയേഴ്സ് മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫീസറോടാണ് ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് ശ്രീജിത്ത് വഴിവിട്ട പ്രമോഷനുകള്‍ നേടിയത് എന്നതിനാല്‍ ഇദ്ദേഹത്തിനെതിരായ നിയമനടപടിക്കൊപ്പം ഡി.ഐ.ജി-ഐ.ജി പ്രമോഷനുകള്‍ റദ്ദാക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ സെന്‍ട്രല്‍ ഹോം അഫെയേഴ്സ് എടുക്കുന്ന തീരുമാനം ശ്രീജിത്തിന് മാത്രമല്ല കേരള സര്‍ക്കാരിനും നിര്‍ണ്ണായകമായിരിക്കും.
(സി.വി.സി പരിഗണിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെ…)