ഐഎസ് റിക്രൂട്ട്‌മെന്റില്‍ ഇന്ത്യന്‍ ബന്ധം; സുല്‍ത്താനെ തേടി തീവ്രവാദ വിരുദ്ധ വിഭാഗം

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ നിന്നും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ആളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തെരയുന്നു. അബ്ദുല്‍ ഖാദിര്‍ സുല്‍ത്താന്‍ ആര്‍മര്‍ എന്ന 39 കാരനെയാണ് യു എ ഇ അടിസ്ഥാനമാക്കി പോലീസ് തെരയുന്നത്.

ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ച മഹ്ദി മസ്രൂരിന് പിന്നാലെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിന്റെ ഇന്ത്യന്‍ ബന്ധത്തില്‍ അബ്ദുല്‍ ഖാദിര്‍ സുല്‍ത്താനും ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഐബി, എന്‍ഐഎ, റോ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികളും ഇയാളെ ലക്ഷ്യമിട്ടിരിക്കുകയാണ്.

സുല്‍ത്താന്‍, സുല്‍റ്റ്, മുല്ലാ, മൗലാനാ, നഖ്‌വ, പണ്ഡിറ്റ്, ഷെഖു, ഷേഖ് ഉല്‍, പൂജാരി തുടങ്ങി അനേകം പേരിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് തുടങ്ങിയത് ‘മൊഹമ്മദ് അത്താ’ എന്ന പേരിലായിരുന്നു. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചതായിട്ടാണ് സംശയിക്കുന്നത്. മദ്ധ്യപ്രദേശിലെ 51 ജില്ലകളില്‍ 21 എണ്ണത്തിലും സിമിയുടെ സ്വാധീനമുമെണ്ടന്ന് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ പറഞ്ഞു.

ഇയാളുടെ പേര് ആദ്യമായിഅന്വേഷണത്തിന്റെ ഭാഗമായത് 2013 ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസീന്‍ ഭട്കല്‍ പിടിയിലായതോടെയാണ്. വടക്കന്‍ വസീരിസ്ഥാനിലെ ജിഹാദി ക്യാമ്പില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായി ഭട്കല്‍ എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

Top