ബ്ലാസ്‌റ്റേഴ്‌സിനോട് നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി മുംബൈ ഡല്‍ഹിക്കെതിരെ കളത്തിലിറങ്ങും. ടൂര്‍ണമെന്റില്‍ ആറാം സ്ഥാനത്തായ മുംബൈക്ക് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ നിക്കോളാസ് അനല്‍ക്ക ഫോമിലെത്തിയത് മുംബൈക്ക് ആശ്വാസം പകരും.
മറുവശത്ത് മൂന്ന് സമനിലകളുമായി കിതക്കുന്ന ഡല്‍ഹി രണ്ടാം ജയം ലക്ഷ്യമിട്ടാകും മുംബൈയെ നേരിടുക. ടൂര്‍ണമെന്റിലെ മുന്‍നിര ടീമായ ചെന്നൈയിനെ 5-1ന് തകര്‍ത്ത ഡല്‍ഹി ടൂര്‍ണമെന്റിലെ അവസാന സ്ഥാനക്കാരായ ഗോവയോട് പരാജയപ്പെട്ടിരുന്നു.
ടൂര്‍ണമെന്റില്‍ മികച്ച സെയ് വിങ്ങുകളുമായി ഗോള്‍ കീപ്പര്‍മാരുടെ പട്ടികയില്‍ മുന്നിലുള്ള ക്രിസ്റ്റഫ് വാന്‍ഹട്ടാണ് ഡല്‍ഹിയുടെ കരുത്ത്. രണ്ട് ഗോളുകള്‍ നേടിയ ഡാനിഷ് സ്‌ട്രൈക്കര്‍ മാഡ്‌സ് ജങ്കര്‍ ഒഴികെ മറ്റാര്‍ക്കും മുന്നേറ്റത്തില്‍ സ്ഥിരത പുലര്‍ത്താനാവാത്തതാണ് ഡല്‍ഹിയെ കുഴക്കുന്നത്.