ഐപിഎല്‍ വാതുവെപ്പ്: മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശ്രീനിവാസനും മെയ്യപ്പനും ക്ലീന്‍ചിറ്റ്

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസിലെ ജസ്റ്റീസ് മുദ്ഗല്‍ കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും റിപ്പോര്‍ട്ടില്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം മെയ്യപ്പന്‍ ഇടനിലക്കാരുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും രാജസ്ഥാന്‍ റോയല്‍സ് സഹഉടമയുമായ രാജ് കുന്ദ്ര ഐ.പി.എല്‍ ചട്ടങ്ങള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top