4000 മില്ലി ആമ്പിയറിന്റെ ബാറ്ററിയുമായി ഐബോളിന്റെ ബജറ്റ് സ്മാര്‍ട്ടഫോണ്‍ വിപണിയില്‍ എത്തി. 7,999 രൂപ വിലയുള്ള ഐബോള്‍ ആന്‍ഡി 5എഫ് ഇന്‍ഫിനിറ്റോയുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതു തന്നെയാണ്.
ഐബോള്‍ ആന്‍ഡി 5എഫ് ഇന്‍ഫിനിറ്റോയ്ക്ക് കമ്പനി നല്‍കുന്ന വാഗ്ദാനം
3ജി സര്‍വീസില്‍ 10 മണിക്കൂര്‍ സംസാരസമയമാണ്.
ലാവ ഐറിസ് ഫ്യുവല്‍ 60, ഇന്റക്‌സ് അക്വാ പവര്‍, മൈക്രോമാക്‌സ് കാന്‍വാസ് പവര്‍, തുടങ്ങിയവയാണ് നിലവില്‍ 4000 മില്ലി ആമ്പിയര്‍ ബാറ്ററിയുള്ള പ്രധാന ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍.
ഡ്യുവല്‍ സിം (ജിഎസ്എം) മോഡലായ ഇന്‍ഫിനിറ്റോ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് (4.4) ഓഎസിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ലോലിപോപ് (5.0) വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാകുമെന്നു കമ്പനി വ്യക്തമാക്കുന്നു. 540 ഗുണം 960 പിക്‌സലാണ് അഞ്ചിഞ്ച് സ്‌ക്രീനിന്റെ റസല്യൂഷന്‍. 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ കോര്‍ട്ടക്‌സ് എ7 പ്രൊസസറിന് 1 ജിബി റാം പിന്‍ബലമേകുന്നു.
8-ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജോടു കൂടിയെത്തുന്ന ഈ മോഡലിന്റെ പരമാവധി മെമ്മറി കപ്പാസിറ്റി 32 ജിബിയാണ്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ എട്ടു എംപിയുടെ പിന്‍കാമറയ്‌ക്കൊപ്പം 3.2 എംപിയുടെ മുന്‍കാമറയും നല്‍കിയിരിക്കുന്നു.
3ജി, ജിപിആര്‍എസ്, എഡ്ജ്, വൈ-ഫൈ, മൈക്രോ യുഎസ്ബി, ബ്ലൂടൂത്ത് തുടങ്ങിയവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍. എന്‍എഫ്‌സിയുടെതിന് സമാനമായ ഹോട്ട്‌നോട്ട് (HotKnot) ഫയല്‍ ട്രാന്‍സ്ഫര്‍ ടെക്‌നോളജിയാണ് ഇന്‍ഫിനിറ്റോയുടെ മറ്റൊരു പ്രധാന ആകര്‍ഷണം