ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. ലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ പത്തു വിക്കറ്റ് നേട്ടം കൊയ്ത ഓഫ് സ്പിന്നര്‍ ആര് അശ്വിന് മൂന്ന് പടി കയറി ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലെത്തി. പുതിയ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ് അശ്വിന്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൗളറും അശ്വിനാണ്.
ബാറ്റിംഗ് റാങ്കിംഗില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി പത്താം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ശീഖര്‍ ധവാന് പതിനഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 32ാം സ്ഥാനത്തെത്തി.
ഇന്ത്യക്കെതിരായ വിജയം ലങ്കന്‍ താരങ്ങള്‍ക്കും നേട്ടം സമ്മാനിച്ചു. ശ്രീലങ്കന്‍ നായകന് എയ്ഞ്ചലോ മാത്യൂസ് ലങ്കയുടെ ഇതിഹാസ താരമായ കുമാര്‍ സംഗക്കാരയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ അടുത്ത ടെസ്റ്റോടെ വിരമിക്കുന്ന സംഗ ആറാം സ്ഥാനത്താണ്.
ആദ്യ ടെസ്റ്റില്‍ ലങ്കയുടെ വിജയശില്പിയായ ദിനേശ് ചണ്ഡിമല്‍ ബാറ്റിംഗ് റാങ്കിംഗില്‍ 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 23ാം സ്ഥാനത്തെത്തി. ലങ്കയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ രങ്കണ ഹെറാത്ത് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്കുയര്‍ന്നു.
ഓള് റഔണ്ടര്മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശിന്റെ ഷാക്കീബ് അല്ഹസന് ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ അശ്വിന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.