ഐസ്‌ക്രീം പാര്‍ലര്‍ കേസ് സുപ്രീംകോടതി ജൂലൈയിലേക്ക്‌ മാറ്റി

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈയിലേക്ക്‌ മാറ്റി. വേനലവധിക്കു ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് അനില്‍ ആര്‍.ദവെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അറിയച്ചത്.

കേസില്‍ നേരത്തെ സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചിരുന്നു. ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കേസല്ലെന്നാണ് സിബിഐ കോടതിയില്‍ മറുപടി നല്‍കിയത്. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിച്ച് കേസ് അട്ടിമറിച്ചുവെന്ന് വി.എസ് ഹര്‍ജിയില്‍ പറയുന്നു.

Top