ഒമര്‍ അബ്ദുള്ള കാശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രാജിവച്ചു. ഗവര്‍ണര്‍ എ.എന്‍ വോറയ്ക്ക് ഒമര്‍ രാജിക്കത്ത് കൈമാറി.

ഒരുകക്ഷിക്കും ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കശ്മീരില്‍ തൂക്കുമന്ത്രിസഭ ഉണ്ടാവാനാണ് സാധ്യത. 28 സീറ്റ് നേടി പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 25 സീറ്റുമായി ബിജെപി തൊട്ടുപിന്നിലുണ്ട്. ഒമറിന്റെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് 15 സീറ്റുനേടാനേ കഴിഞ്ഞുള്ളു. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടു. കോണ്‍ഗ്രസിന് 12 സീറ്റുകള്‍ മാത്രമാണുള്ളത്.

Top