കൊച്ചി: ഒരു കിലോ സ്വര്‍ണവുമായി രണ്ട് സ്ത്രീകളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ പരമേശ്വരി, രാജേശ്വരി എന്നിവരാണ് അറസ്റ്റിലായത്. ക്വാലാലംപൂരില്‍ നിന്നുള്ള വിമാനത്തിലെത്തിയ ഇവര്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ ഇവയ്ക്ക് 26 ലക്ഷത്തിലധികം രൂപ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.