ന്യൂഡല്‍ഹി: ഒരു രൂപയുടെ കറന്‍സി നോട്ട് വീണ്ടും വരുന്നു. രണ്ടു ദശാബ്ദത്തിനു ശേഷമാണ് വീണ്ടും ഒരു രൂപ നോട്ട് ഇറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. പിങ്ക് ഗ്രീന്‍ നിറത്തിലുള്ളതായിരിക്കും പുതിയ നോട്ട്.
പുതുതായി ഇറക്കുന്ന ഒരു രൂപ നോട്ടില്‍ പഴയ നോട്ടിലെ പോലെതന്നെ, റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പിനു പകരം ഫിനാന്‍സ് സെക്രട്ടറിയുടെ ഒപ്പാകും ഉണ്ടാവുക.
കറന്‍സി നോട്ട് അച്ചടിക്കുന്നതിനുള്ള ചെലവു കൂടിയതിനെ തുടര്‍ന്ന് 1994ലാണ് ഒരു രൂപ കറന്‍സി നോട്ടിന്റെ പ്രിന്റിങ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തിയത്.