ഓടിക്കൊണ്ടിരുന്ന വേണാട് എക്‌സ്പ്രസിന്റെ എന്‍ജിനും ബോഗിയും വേര്‍പെട്ടു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. നെടുമ്പാശേരി നെടുവന്നൂരില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഷൊര്‍ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വേണാട് എക്‌സ്പ്രസിന്റെ ബോഗി ആണ് വേര്‍പെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയില്‍ എത്തിയപ്പോഴാണ് സംഭവം.

എഞ്ചിനുമായി വേര്‍പ്പെട്ടതിന് ശേഷം ട്രെയിന്‍ ഒരു കിലോമീറ്റോളം ഓടി. ഗുരുതരമായ സുരക്ഷാ വീഴ്ചയെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍. എഞ്ചിന്റെ പകുതി മാത്രമാണ് ട്രെയിന്റെ ബാക്കി ഭാഗത്തോടൊപ്പം ഉണ്ടായിരുന്നത്. പിന്നീട് യാത്രക്കാര്‍ തന്നെ ട്രെയിന്‍ ചെയിന്‍ വലിച്ച് നിര്‍ത്തി. ഉടന്‍ തന്നെ റെസ്‌ക്യൂ ടിം സ്ഥലത്തെത്തി.

ഒരു മണിക്കൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ചു. സംഭവം അന്വേഷിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിച്ചതിനുശേഷം വേണാട് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണിക്ക് ശേഷം ഒരു മണിക്കൂര്‍ വൈകിയാണ് വേണാട് യാത്ര പുനരാരംഭിച്ചത്.

Top