നെറ്റ് ബാങ്കിങ് സൗകര്യമിലാത്തവര്‍ക്ക് എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇ-കൊമേഴ്‌സ് കാര്‍ഡുകള്‍ എത്തുന്നു.
ഓണ്‍ലൈന്‍ ഷോപ്പിങ് വ്യാപകമായതോടെയാണ് ഇകൊമേഴ്‌സ് സ്ഥാപനങ്ങളുമായി സഹകരിച്ച് ബാങ്കുകള്‍ ക്രഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയത്. എച്ച്ഡിഎഫ്‌സി സ്‌നാപ്ഡീലുമായി സഹകരിച്ച് അടുത്തിടെയാണ് കാര്‍ഡ് പുറത്തിറക്കിയത്. വിവിധ സ്ഥാപങ്ങളുമായി കൈകോര്‍ത്ത് എസ്ബിഐ പുറത്തിറക്കിയതാണ് സിമ്പ്‌ളി ക്ലിക്ക് കാര്‍ഡ്.
നെറ്റ് ബാങ്കിങ് സൗകര്യമില്ലാത്തവരെ ലക്ഷ്യംവെച്ചാണ് ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. കാഷ് ഓണ്‍ ഡെലിവറി കൂടുതലുള്ള ടയര്‍ 2, 3 നഗരങ്ങളിലുള്ളവര്‍ക്കാണ് കാര്‍ഡുകള്‍ ഏറെ പ്രയോജനം ചെയ്യുക.
ബാങ്കുകളുമായി സഹകരിച്ച് ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ നിരവധി ഓഫറുകളും കാര്‍ഡ് പെയ്മന്റുകള്‍ക്ക് നല്‍കുന്നുണ്ട്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ഓഫറുകളാണ് പ്രഖ്യാപിക്കാറുള്ളത്. ഇതുമൂലം ഉപഭോക്താക്കള്‍ കാര്‍ഡുകള്‍ മാറിമാറി പരീക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യം ഒഴിവാക്കാന്‍ ഇ കൊമേഴ്‌സ് ക്രഡിറ്റ് കാര്‍ഡുകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
പ്രത്യേകതകള്‍
എച്ച്ഡിഎഫ്‌സി ബാങ്ക് – ബാങ്കിന്റെ ശാഖകളില്‍നിന്നോ ബാങ്കിന്റെയോ സ്‌നാപ്ഡീലിന്റെയോ വെബ്‌സൈറ്റില്‍നിന്നോ കാര്‍ഡ് വാങ്ങാം.
-എച്ച്ഡിഎഫ്‌സി കാര്‍ഡിന് സ്‌നാപ് ഡീലുമായി മാത്രമാണ് സഹകരണം.
-ആദ്യവാങ്ങിലിന് 500 രൂപ ക്യാഷ് ബാക്ക്
-ആക്ടിവേറ്റ് ചെയ്യുമ്പോള്‍ 500 റിവാഡ് പോയന്റുകള്‍.
-ഓരോ 150 രൂപയുടെ വാങ്ങലിനും പ്രത്യേക റിവാര്‍ഡ് പോയന്റുകള്‍.
-ശതമാനം കാഷ്ബാക്ക് (ഒല കാബ്‌സ്).
-ക്ലിയര്‍ട്രിപ്പ് വഴി ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ 1000 രൂപ കിഴിവ്.
എസ്ബിഐ
ആമസോണ്‍ ഇന്ത്യ, ബുക്ക്‌മൈഷോ, ക്ലിയര്‍ട്രിപ്പ്, ഫാബ് ഫര്‍ണിഷ്, ഫുഡ്പാണ്ഡ, ലെന്‍സ്‌കാര്‍ട്ട്, ഒല കാബ്‌സ് എന്നിവയുമായി സഹകരിച്ചാണ് എസ്ബിഐ കാര്‍ഡ് ഇറക്കിയിട്ടുള്ളത്. എസ്ബിഐ ശാഖകളില്‍നിന്ന് കാര്‍ഡ് വാങ്ങാം. എസ്ബിഐ കാര്‍ഡ്‌സിന്റെ വെബ് സൈറ്റ് വഴിയും ലഭിക്കും.
-499 രൂപയാണ് ജോയ്‌നിങ് ഫീ. അത്രതന്നെ വാര്‍ഷിക ഫീസും നല്‍കണം.
-ഒരുലക്ഷം രൂപയുടെ വാര്‍ഷിക വാങ്ങല്‍ നടത്തിയാല്‍ വാര്‍ഷിക ഫീ ഇല്ല.
-100 രൂപ ചെലവാക്കിയാല്‍ ഒരു റിവാഡ് പോയന്റ് ലഭിക്കും.
-ആക്ടിവേറ്റ് ചെയ്യുമ്പോള്‍ 500 രൂപയുടെ ആമസോണ്‍ വൗച്ചര്‍.
-ഒരു ലക്ഷം രൂപയുടെ വാര്‍ഷിക പര്‍ച്ചെയ്‌സിന് 2,000 രൂപയുടെ വൗച്ചര്‍.
-കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചെയ്‌സ് ചെയ്താല്‍ അഞ്ച് പോയന്റ്.
-കാര്‍ഡുമായി സഹകരിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍നിന്ന് പര്‍ച്ചെയ്‌സ് ചെയ്താല്‍ 10 പോയന്റ് .
2015 സാമ്പത്തിക വര്‍ഷത്തില്‍ 6.5 കോടി പേര്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസോചം നടത്തിയ പഠനത്തില്‍ പറയുന്നു. 2014ല്‍ 4 കോടി പേരാണ് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയത്.