ഓഫ് ലൈനിലും യൂട്യൂബ് വീഡിയോകള്‍ കാണാം

ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സര്‍വീസായ യൂട്യൂബ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ‘ഓഫ്‌ലൈന്‍’ ഫീച്ചര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഓഫ് ലൈനില്‍ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സൗകര്യമൊരുക്കുന്ന ഫീച്ചറാണത്.

വൈഫൈ, അല്ലെങ്കില്‍ ഡേറ്റാ പ്ലാന്‍ ഉപയോഗിച്ച് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനും 48 മണിക്കൂര്‍ സമയത്തേക്ക് എത്ര തവണ വേണമെങ്കിലും അത് കാണാനും പുതിയ ഫീച്ചര്‍ അവസരമൊരുക്കുന്നു.

ഡേറ്റാ കണക്ഷന്‍ ഉപയോഗിച്ച് യൂട്യൂബ് വീഡിയോ കാണുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഡേറ്റാ ചാര്‍ജ് വഴിയുണ്ടാകുന്ന ഭീമമായ ചെലവ് കുറയ്ക്കുക എന്നതാണ് ഗൂഗിളിന്റെ ഈ നീക്കത്തിന് പിന്നില്‍.

യൂട്യൂബില്‍ വീഡിയോ ഫ്രേയിമിന് കീഴെയുള്ള ഓഫ് ലൈന്‍ ബട്ടണില്‍ ഒന്ന് ടാപ്പ് ചെയ്യുകയേ വേണ്ടൂ അത് ഡൗണ്‍ലോഡ് ആകാന്‍.

ഇന്ത്യയിലെ യൂട്യൂബ് ട്രാഫിക്കില്‍ 40 ശതമാനം വരുന്നത് മൊബൈല്‍ വഴിയാണെന്ന്, യൂട്യൂബിന്റെ വൈസ് പ്രസിഡന്റായ ജോണ്‍ ഹാര്‍ഡിങ് പറയുന്നു. ഇന്ത്യയില്‍ ടിസീരിയസ്, സരിഗമ, യാഷ്‌രാജ് ഫിലിംസ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ വീഡിയോകള്‍ ഓഫ് ലൈന്‍ മോഡില്‍ നല്‍കും.

Top