ഓറോക്ക് എന്ന പേരില്‍ ഡസ്റ്റര്‍ മോഡലിനെ ആധാരമാക്കി റിനോ നിര്‍മിച്ച പിക്കപ്പ് ട്രക്ക് ബ്രസീല്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ബ്രസീലിലെ ഈ വാഹനത്തിന്റെ വില ഇന്ത്യന്‍ നിലവാരത്തിലേക്കു മാറ്റിയാല്‍ ഏതാണ്ട് 10 ലക്ഷം വരുന്നുണ്ട്. ഭാവിയില്‍ ഇന്ത്യയിലേക്ക് വരാന്‍ സാധ്യയുള്ള വാഹനങ്ങളുടെ കൂട്ടത്തില്‍ തന്നെ പെടുത്തണം ഈ പിക്കപ്പിനെ.
ബ്രസീലില്‍ പെട്രോള്‍, എഥനോള്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 110 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 2.0 ലിറ്റര്‍ ശേഷിയുള്ള മറ്റൊരു എന്‍ജിന്‍ കൂടിയുണ്ട്. കരുത്ത് 143 കുതിരശക്തി.
1.6 ലിറ്റര്‍ എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തിരിക്കുന്നു. അടുത്തുതന്നെ ഒരു ഓട്ടോമാറ്റിക് വേരിയന്റും ഇവയോടൊപ്പം ചേരും.
യാത്രക്കാര്‍ക്കായി രണ്ട് കാബിനുകളാണ് വാഹനത്തിലുള്ളത്. പിന്നില്‍ 683 ലിറ്റര്‍ സൗകര്യമുള്ള യൂട്ടിലിറ്റി ബെഡ് ചേര്‍ത്തിരിക്കുന്നു.
അഞ്ച് പേര്‍ക്ക് ഇരുന്ന യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു കാബിനുകള്‍. മൂന്ന് വേരിയന്റുകളാണ് ഓറോക്ക് പിക്കപ്പിനുള്ളത്. ബേസ് വേരിയന്റില്‍ സുരക്ഷാസംവിധാനങ്ങളുടെ കൂട്ടത്തില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും സുരക്ഷാക്രമീകരണങ്ങളില്‍ പെടുന്നു.
16 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. പവര്‍ വിന്‍ഡോകള്‍, എംപി3 പ്ലേയര്‍ എന്നിവയും കാണാം.
ഉയര്‍ന്ന വേരിയന്റുകളില്‍ മീഡിയ നാവിഗേഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോഗ് ലൈറ്റുകള്‍, 16 ഇഞ്ച് ഗ്രേ അലോയ് വീലുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, പവര്‍ മിററുകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്.