ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്- മുറെ പോരാട്ടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ന് ക്ലാസിക് ഫൈനല്‍. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്, ആറാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെയെ നേരിടും. കനത്ത പോരാട്ടത്തിനൊടുവില്‍ സ്റ്റാന്‍ വാവ്‌റിങ്കയെ തോല്‍പ്പിച്ചാണ് ജോക്കോവിച് ഫൈനലിലെത്തിയത്.

റ്റോമസ് ബെര്‍ഡിക്കിനെയാണ് മുറെ സെമിയില്‍ തോല്‍പ്പിച്ചത്. അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങുന്നത്. മൂന്നാം കിരീടമാണ് മുറെയുടെ ലക്ഷ്യം.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് നേടിയിരുന്നു.

Top