ഓസ്‌ട്രേലിയിയല്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം: കുട്ടികളുടെ മാതാവ് അറസ്റ്റില്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഒരു വീട്ടില്‍ നിന്നും എട്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കണെ്ടത്തിയ സംഭവത്തില്‍ ഇവരില്‍ ഏഴുകുട്ടികളുടെ മാതാവായ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടികളോടൊപ്പം പരിക്കേററനിലയിലായിരുന്നു ഇവരും. 18 മാസം മുതല്‍ 15 വയസുവരെ പ്രായമുള്ള എട്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഏഴുപേരും അറസ്റ്റിലായ സ്ത്രീയുടെ മക്കളും ഒരാള്‍ ബന്ധുവുമാണ്.

അന്വേഷത്തിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റു ചെയ്തതെന്നും ഇവരുടെ പേരില്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. വടക്കന്‍ ഓസ്‌ട്രേലിയയിലെ കെയിന്‍സ് നഗര പ്രാന്തത്തിലെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.

Top