ഓഹരി വിപണി സെന്‍സെക്‌സ് 286.43 പോയിന്റ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

Sensex

മുംബൈ: ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 286.43 പോയിന്റ് നേട്ടത്തില്‍ 35,798.01ലും നിഫ്റ്റി 71.50 പോയിന്റ് ഉയര്‍ന്ന് 10,966.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസും ടിസിഎസും വിപണിമൂല്യത്തില്‍ ആറ് ലക്ഷം കോടി മറികടന്നു. ബിഎസ്ഇയിലെ 1588 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1332 സൂചികകള്‍ നഷ്ടത്തിലുമായിരുന്നു. ഊര്‍ജം, ഐടി, റിയാല്‍റ്റി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിയിൽ നേട്ടമുണ്ടാക്കിയത്.

സിപ്ല, മാരുതി സുസുകി , വിപ്രോ, എച്ച്ഡിഎഫ്‌സി,എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, ഐടിസി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ലുപിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്,എല്‍ആന്റ്ടി, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Top