മുംബൈ: ഓഹരി വിപണികളില്‍ തകര്‍ച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 229 പോയന്റ് താഴ്ന്ന് 27121ലെത്തി. നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 8160ലുമെത്തി.
ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി, ഗെയില്‍, സെസ തുടങ്ങിയവയാണ് നഷ്ടത്തില്‍. കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇമാമി, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലുമാണ്.