ഓഹരി വിപണി നേട്ടത്തില്‍

മുബൈ: ഓഹരി വിപണി പുത്തന്‍ ഉയരങ്ങള്‍ കൈയ്യടക്കിയ 2014 ലെ അവസാന ദിവസവും വിപണിയില്‍ നേട്ടം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ് 27,430 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും 8,260ന് മുകളിലാണ്.

ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, റ്റിസിഎസ്, ടാറ്റാ പവര്‍, ടാറ്റാ സ്റ്റീല്‍, എന്നീ ഓഹരികളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എന്നാല്‍ ഓട്ടോ മൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ട്. ഒന്‍പത് പൈസ നേട്ടത്തില്‍ 63.29 ലാണ് രൂപയിപ്പോള്‍. കയറ്റുമതിക്കാര്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് ഗുണം ചെയ്തത്.

Top