ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചിക 97.64 പോയന്റ് നേട്ടത്തില്‍ 29459.14ലും നിഫ്റ്റി സൂചിക 54.90 പോയന്റ് നേട്ടത്തില്‍ 8956.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ് ക്യാപ് സൂചിക മികച്ച നേട്ടമുണ്ടാക്കി.

ആക്‌സിസ് ബാങ്ക്, സിപ്ല, എല്‍ആന്റ്ടി, ഭേല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ഐടിസി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top