മുംബൈ: ഫാര്‍മ, ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികളുടെ മുന്നേറ്റം സൂചികകള്‍ക്ക് നേട്ടമായി. ബജറ്റ് അവതരണത്തിനിടെ ഒരുവേള നഷ്ടത്തിലേയ്ക്ക് പോയ സൂചികകളെ പിടിച്ചുനിര്‍ത്തിയത് ഈ വിഭാഗങ്ങളിലെ കമ്പനികളാണ്.
സെന്‍സെക്‌സ് സൂചിക 201 പോയന്റ് നേട്ടത്തോടെ 29421ലും നിഫ്റ്റി സൂചിക 74 പോയന്റ് നേട്ടത്തോടെ 8918ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലായിരുന്നു. ഭേല്‍, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, ടാറ്റ പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.