ഓഹരി വിപണി: സെന്‍സെക്‌സ് 219 പോയന്റ് നഷ്ടത്തില്‍

മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം ഓഹരി വിപണിക്ക് നിലനിര്‍ത്താനായില്ല. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 219 പോയന്റ് താഴ്ന്ന് 25,647ലും നിഫ്റ്റി 66 പോയന്റ് ഇടിഞ്ഞ് 7762ലുമെത്തി.

242 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 610 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഐടിസി, വേദാന്ത തുടങ്ങിയവ നഷ്ടത്തിലും സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 13 പൈസ ഉയര്‍ന്ന് 66.31ആയി രൂപയുടെ മൂല്യം.

Top