മുംബൈ: ഓഹരി വിപണികളില്‍ ഇന്നും നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 13 പോയന്റ് താഴ്ന്ന് 28372ലും നിഫ്റ്റി സൂചിക 3 പോയന്റ് താഴ്ന്ന് 8472ലുമെത്തി. 491 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 215 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ പവര്‍, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഗെയില്‍, എംആന്റ്എം, ഏഷ്യന്‍ പെയിന്റ്‌സ്, ബിപിസിഎല്‍, എസിസി തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഡോ. റെഡ്ഡീസ് ലാബ്, ഡിഎല്‍എഫ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
വ്യപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധനവുണ്ടായി. ഡോളറിനെതിരെ 61.80 ആണ് രൂപയുടെ മൂല്യം.