മുംബൈ: ഓഹരി വിപണികളില്‍ നേട്ടം. തുടക്ക വ്യാപാരം ഉണര്‍വ്വോടെയാണ് പുരോഗമിക്കുന്നത്. സെന്‍സെക്സ് 49 പോയിന്റ് ഉയര്‍ന്ന് 27751 ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10 പോയിന്റുയര്‍ന്ന് 8334 ലുമാണ് വ്യാപാരം നടക്കുന്നത്.
വിദേശ വിപണികളിലെ ഉണര്‍വും ഒപ്പം ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സിലെ ഡിസംബര്‍ കരാറുകള്‍ അവസാനിക്കുന്നതിന്റെ ഭാഗമായുള്ള ഷോര്‍ട്ട് പൊസിഷന്‍ കവറിംഗുമാണ് വിപണിയെ മുന്നേറാന്‍ സഹായിച്ചത്.
എന്നാല്‍ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രൂപ നാല് പൈസ കുറഞ്ഞ് 63.29 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.