ഓഹരി വിപണിയില്‍ തളര്‍ച്ച; നേരിയ നഷ്ടത്തോടെ സൂചികകള്‍

മുംബൈ: നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഓഹരി സൂചികകള്‍ താമസിയാതെ നഷ്ടത്തിലായി. 131 പോയന്റ് ഉയര്‍ന്ന് 27210ലെത്തിയ സെന്‍സെക്‌സ് 9.45ഓടെ 12 പോയന്റ് നഷ്ടത്തില്‍ 27,067ലെത്തി.

മൂന്ന് പോയന്റ് നഷ്ടത്തില്‍ 8186ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. 454 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 121 ഓഹരികള്‍ നഷ്ടത്തിലുമാണ്.

പ്രവര്‍ത്തനഫലം പുറത്തുവരാനിരിക്കെ ഇന്‍ഫോസിസിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നു. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, സിപ്ല, എംആന്റ്എം, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ എട്ട് പൈസയുടെ ഇടിവുണ്ടായി. ഡോളറിനെതിരെ 64.82 ആണ് രൂപയുടെ മൂല്യം.

Top