ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 24 പോയന്റ് നഷ്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 24 പോയന്റ് നഷ്ടത്തില്‍ 26985ലും നിഫ്റ്റി 6 പോയന്റ് താഴ്ന്ന് 8173ലുമെത്തി.

528 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 174 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഡിയ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ നഷ്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, വേദാന്ത, എന്‍ടിപിസി, വിപ്രോ, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.

രൂപയുട മൂല്യത്തില്‍ അഞ്ച് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 64.87 ആണ് രൂപയുടെ മൂല്യം.

Top