ഓഹരി: സെന്‍സെക്‌സ് 318 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ആഗോള വിപണികളിലെ തകര്‍ച്ച രാജ്യത്തെ ഓഹരി സൂചികകളെയും ബാധിച്ചു. സെന്‍സെക്‌സ് 317.72 പോയന്റ് നഷ്ടത്തില്‍ 25714.66ലും നിഫ്റ്റി 88.85 പോയന്റ് താഴ്ന്ന് 7791.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ് 0.8 ശതമാനവും നഷ്ടമുണ്ടാക്കി.

1332 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1339 ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഹീറോ മോട്ടോര്‍ കോര്‍പ്, എച്ച്ഡിഎഫ്‌സി, എംആന്റ്എം, എസ്ബിഐ, ഭാരതി എയര്‍ടെല്‍, അംബുജ സിമെന്റ്, ടെക് മഹീന്ദ്ര, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ മുന്ന് മുതല്‍ നാല് ശതമാനംവരെ നഷ്ടത്തിലായിരുന്നു.

അതേസമയം, ഭേല്‍, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, വിപ്രോ, കെയിന്‍ ഇന്ത്യ, ടാറ്റ പവര്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലുമായിരുന്നു.

Top