കൊച്ചി: പ്രമുഖ ജര്‍മന്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ ഔഡിയുടെ എസ് യു വി വാഹനങ്ങളില്‍ അവതരിപ്പിച്ച ക്വാട്രോ ടെക്നോളജി അനുഭവവേദ്യമാക്കാന്‍ സംഘടിപ്പിച്ച ഔഡി ക്യൂ ഡ്രൈവിന്റെ മൂന്നാം പതിപ്പ് ഔഡിയുടെ കൊച്ചി ഷോറൂമില്‍ നടത്തി. രണ്ട് ദിവസം നീണ്ടുനിന്ന ഡ്രൈവ് പ്രീമിയം വാഹന ഉടമകള്‍ക്കും ഔഡി ഉപഭോക്താക്കള്‍ക്കും ക്വാട്രോ ടെക്നോളജിയുടെ മേന്മകള് നേരിട്ട് അനുഭവിക്കാന്‍ അവസരം നല്കി.
വിദഗ്ധരായ ഡ്രൈവര്‍മാരും പ്രകൃതിരമണീയമായ ഓഫ് റോഡ് സാഹചര്യങ്ങളുമാണ് ക്വാട്രോ ടെക്നോളജിയുടെ മേന്മകള് നേരിട്ടനുഭവിച്ചറിയാന്‍ വാഹനപ്രേമികള്‍ക്കായി ഔഡി തയ്യാറാക്കിയത്. മുപ്പതിലേറെ നഗരങ്ങളില്‍ ഔഡി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് കൊച്ചിയിലെ ക്യു ഡ്രൈവ്.
ഔഡിയുടെ ക്യു7, ക്യു5, ക്യു3 എന്നീ മോഡലുകളാണ് ഡ്രൈവില്‍ അവതരിപ്പിച്ചത്. ഔഡിയുടെ എസ്.യു.വി. കള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറുകയാണെന്നും കഴിഞ്ഞ വര്‍ഷം മികച്ച വില്‍പ്പനയാണ് ഔഡി രേഖപ്പെടുത്തിയതെന്നും ഔഡി ഇന്ത്യയുടെ മേധാവി ജോ കിങ്ങ് അറിയിച്ചു.