കടല്‍ക്കൊലക്കേസില്‍ നടപടികളുമായി ഇന്ത്യക്ക് മുന്നോട്ടുപോകാമെന്ന് രാജ്യാന്തര ട്രൈബ്യൂണല്‍

ന്യുഡല്‍ഹി : കടല്‍ക്കൊലക്കേസില്‍ ഇറ്റലിയുടെ അപേക്ഷയില്‍ യു എന്‍ അന്താരാഷ്ട്ര ട്രൈബ്യുണല്‍ വിധി പറഞ്ഞു.കടല്‍ക്കൊലക്കേസില്‍ ഇന്ത്യക്ക് നടപടികളുമായി മുന്നോട്ടുപോകാമെന്ന് ട്രൈബ്യുണല്‍ വ്യക്തമാക്കി. സംഭവം നടന്നത് ഇന്ത്യയുടെ പരിധിയിലാണെന്നും അതിനാല്‍ ഇന്ത്യക്ക് വിചാരണ നടത്താന്‍ അധികാരം ഉണ്ടെന്നും ഇന്ത്യ വാദിച്ചിരുന്നു. ഈ വാദം ട്രൈബ്യുണല്‍ അംഗീകരിക്കുകയായിരുന്നു.

പ്രതികളായ നാവികരെ നാട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇറ്റലി ഹര്‍ജി സമര്‍പ്പിച്ചത്. നാവികര്‍ക്കെ ഇന്ത്യ നടപടിയെടുക്കരുതെന്നാണ് ഇറ്റലി ആവശ്യപ്പെട്ടിരിക്കുന്നത്. ഇറ്റലിയുടെ വാദം തെറ്റിദ്ധാരണാ ജനകമാണെന്ന് ട്രൈബ്യുണല്‍ വ്യക്തമാക്കി. ഇറ്റലിയുടെയും നാവികരുടെയും ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടിട്ടില്ലയെന്നും ട്രൈബ്യുണല്‍ പറഞ്ഞു.

എന്നാല്‍ ഇറ്റലിയുടെ വാദം തള്ളണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. കടല്‍ക്കൊലനടന്നത് രാജ്യാന്തര അതിര്‍ത്തിയിലാണെന്നാണ് ഇറ്റലി ഉയര്‍ത്തുന്ന പ്രധാനവാദം.

സംഭവം നടന്ന് മൂന്നുവര്‍ഷം പിന്നിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഇറ്റലി ട്രൈബ്യൂണലില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്തെ നിയമനടപടികളെ ഇറ്റലി അവഹേളിച്ചുവെന്നാണ് ട്രൈബ്യൂണലിനു മുന്നിലെ ഇന്ത്യയുടെ വാദം. ഇന്ത്യയിെല പ്രാഥമിക നിയമ നടപടികള്‍ പോലും ഇറ്റലി പൂര്‍ത്തിയാക്കിയില്ല. പ്രശ്‌നത്തിന് ഇന്ത്യയില്‍ തന്നെ പരിഹാരം സാധ്യമാണെന്നും കേസ് പരിഗണിക്കാനുള്ള അര്‍ഹത രാജ്യാന്തര ട്രൈബ്യൂണലിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്

Top