കണക്കു തീര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ താപ്പാനകളെന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഓരോ പോയിന്റിനും വേണ്ടി ടെ ന്‍ഷനടിക്കേണ്ട ഗതികേടിലാണിന്നു കേരള താരങ്ങള്‍. അതിനാല്‍തന്നെ കലൂരിലെ പച്ചപ്പു ല്‍ മൈതാനിയില്‍ ഇന്നു രാത്രി ഏഴിനു മുംബൈ സിറ്റിക്കെതിരേ പോരാട്ടം കനക്കുമ്പോള്‍ ആശങ്കയും വീര്‍പ്പുമുട്ടലുമാണ് താരങ്ങ ള്‍ക്കും ഒപ്പം കേരളത്തിന്റെ കായികപ്രേമികള്‍ക്കുമുളളത്.

നന്നായി പോരാടിയിട്ടും വിജയമെന്നത് ടീമിനു വഴി മാറി നി ല്‍ക്കുകയാണ്. മികച്ച കളി കാഴ്ചവയ്ക്കുന്നവരല്ല; ഗോളടിക്കുന്നവരാണ് ഫുട്‌ബോളിലെ ജേതാക്കളെന്ന പ്രാഥമികപാഠം ഡേവിഡ് ജെയിംസും കൂട്ടരും പലപ്പോഴും മറക്കുകയാണെന്നാണു കാണികളുടെ പരാതി.

Top